വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം; ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അംബേദ്കറൈറ്റുകളുടെ കൂറ്റന്‍ റാലി.

മുംബൈ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അംബേദ്കറൈറ്റുകളുടെ കൂറ്റന്‍ പ്രതിഷേധ റാലി.

വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ)യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ഇന്നലെ (വെള്ളി) മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് (ഔറംഗബാദ്) ആയിരക്കണക്കിന് അംബേദ്കറൈറ്റുകള്‍ ആര്‍.എസ്.എസിനെതിരെ തടിച്ചുകൂടിയത്.

വിവാഹത്തിനുള്ള ഇന്റര്‍വ്യൂ പാസാകാന്‍ പാചകം അറിഞ്ഞിരിക്കണമല്ലേ? മത്സരാര്‍ത്ഥിയോടുള്ള ചോദ്യത്തില്‍ ഷാൻ റഹ്മാന് വിമര്‍ശനം

ആര്‍.എസ്.എസ് നേതാക്കളെ നേരില്‍ കാണാന്‍ ശ്രമിച്ച വി.ബി.എ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ക്രാന്തി ചൗക്കില്‍ നിന്ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പുകളും ദേശീയ പതാകകളും വഹിച്ചുകൊണ്ടായിരുന്നു അംബേദ്കറൈറ്റുകള്‍ പങ്കെടുത്തത്.

ആര്‍.എസ്.എസ് രജിസ്റ്റര്‍ ചെയ്ത സംഘടനയല്ലെന്ന് അംബേദ്കറൈറ്റുകള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ആര്‍.എസ്.എസ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനെ ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അംബേദ്കറൈറ്റുകള്‍ തെരുവിലിറങ്ങിയത്.

ഒക്ടോബര്‍ 17ന് ആര്‍.എസ്.എസ് ക്യാമ്പയിനെ ചോദ്യം ചെയ്ത രാഹുല്‍ മകസാരെ, വിജയ് വാഹുല്‍ എന്നീ രണ്ട് യുവാക്കള്‍ അറസ്റ്റിലായിരുന്നു. യുവാക്കള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാക്കള്‍ക്കെതിരെ ആര്‍.എസ്.എസ് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് അംബേദ്കറൈറ്റുകളും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *