സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
മലപ്പുറം: സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.താഴെക്കോട് മേലേകാപ്പുപറമ്പിലെ പൂന്തൊടി മുനീറിന്‍റെ മകൻ മാസിൻ മുഹമ്മദ് (7) ആണ് മരിച്ചത്.പുവ്വത്താണി അൽബിറ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ് സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മാസിൻ മുഹമ്മദ് കാൽ തെന്നി വീണത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നാട്ടുകൽ പൊലീസ് നടപടികൾ സ്വീകരിച്ചു. മാതാവ്: ഷഹന ഷെറിൻ. സഹോദരി: ഇസ ഫാത്തിമ.

