വീടെന്ന സ്വപ്നം പൂവണിഞ സന്തോഷത്തിൽ നൗഷിറിന് ബൈതുൽ ഹംദ് സമർപ്പിച്ചു.

കുറ്റിക്കാട്ടൂർ: വീടെന്ന സ്വപ്നം പൂവണിഞ സന്തോഷത്തിൽനാടും സുഹൃത്തുക്കളും ചേർന്ന് കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ നൗഷിറിന് ബൈത്തുൽ ഹംദ് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് സി യുടെ നേതൃത്വത്തിലുള്ള ‘നമ്മൾക്കും കിട്ടണം സ്വർഗം’ വാർട്സാപ്പ് കൂട്ടായ്മ
നിർമിച്ചു നൽകുന്ന ബൈതുൽ ഹംദിൻ്റെ സമർപ്പണം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.


അഞ്ചാമത്തെ ബൈതുൽ ഹംദിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ നൗഷിറിൻ്റെ വീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ബൈതുൽ ഹംദ് കമ്മറ്റി രക്ഷാധികാരി ശാഹുൽ ഹമീദ് ഫൈസി അധ്യക്ഷനായിരുന്നു.
സർക്കാർ ജീവനക്കാരനായ മുഹമ്മദ് സി ഈ രംഗത്ത് നടത്തുന്ന ഒറ്റയാൾ പ്രവർത്തനത്തിന്
ചടങ്ങ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഇവർ നിർമിച്ചു നൽകുന്ന നാലാമത്തെ ബൈതുൽ ഹംദാണ് ഇത്.
പി.ടി. എ റഹീം എം.എൽ എ മുഖ്യാതിഥിയായിരുന്നു.


മുഹമ്മദ് മഅശൂഖ് തങ്ങൾ , എ.ടി. ബഷീർ ഹാജി.അനീഷ് പാലാട്ട് ,പി എം ബാബു പേങ്കാട്ടിൽ അഹമ്മദാജി , ഒ പി അശ്റഫ്,
മരക്കാർ ഹാജി ,കെ പി സുരേന്ദ്രൻ,
ടി.പി, ഷാഹുൽ ഹമീദ്. എൻ കെ ജാഫർ ഹാജി ,എംസി സൈനുദ്ദീൻ ഹാജി അലവി മാസ്റ്റർ, അഹമ്മദ് കുട്ടി, റഷീദ് നാസ് ,ഹാരിസ് മലബാർ, ഹബീബ് റയിൻബോ ,
മൊയ്തീൻ ഹാജി ഉമ്മർ ഹാജി ചെറൂപ്പ, സലിം ഹാജി, എൻ കെ യുസുഫ് ഹാജി, അമീൻ ഫൈസൽ , ഷമീർ പാർക്ക് , മുഹ്സിൻ മൻഹ, പി.അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ബൈതുൽ ഹംദ് കമ്മറ്റി മുഹമ്മദ് സി. യെ ആദരിച്ചു .
ആനക്കുഴിക്കര ഇൻ്റർ മിലാൻ ക്ലബ്ബ് ബൈതുൽ ഹംദിന് നൽകുന്ന സംഭാവന ചടങ്ങിൽ ഏറ്റു വാങ്ങി.
പി. അബ്ദുറഹീം സ്വാഗതവും മുഹമ്മദ് സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *