കോഴിക്കോട് റൂറല്‍ ഉപജില്ല സ്കൂള്‍ കലോത്സവം നാളെ പെരുമണ്ണയില്‍ തുടങ്ങും
കലോത്സവം 11 വേദികളിൽ291 ഇനങ്ങളിലായി 4727 വിദ്യാർത്ഥികൾ മത്സരിക്കുംഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ 10.30 ന് ,വിളംബര ഘോഷയാത്ര ഇന്ന്
പെരുമണ്ണ: വർണ്ണവസന്തവും നൃത്തച്ചുവടുകളും പാട്ടും പറച്ചിലും, അഭിനയമികവും തീർക്കുന്ന വേദികൾക്ക് നാളെ തിരശ്ശീലയുയരും.
കൗമാരത്തിൻ്റെ കലാപ്രകടനങ്ങൾക്ക് വേദിയായി സ്കൂൾ കലോത്സവത്തിന് നാളെ മുതൽ 4 ദിവസം വിവിധ വേദികൾ സാക്ഷിയാവും.
കോഴിക്കോട് റൂറല്‍ ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി പെരുമണ്ണയില്‍ വെച്ച് നടക്കുമെന്ന് റൂറല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.ടി കുഞ്ഞിമൊയ്തീന്‍കുട്ടി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ. സുരേഷ് എന്നിവര്‍ വാർത്തസമ്മേളന
ത്തില്‍ പറഞ്ഞു. പുത്തൂര്‍മഠം എഎംയുപി സ്കൂളാണ് മുഖ്യവേദി. പെരുമണ്ണ എഎല്‍പി സ്കൂളിലുള്‍പ്പെടെ 11 വേദികളിലായാണ് കലോത്സവം നടക്കുക.
മാവൂര്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെ കോവൂര്‍ മേഖലയിലെയും 34 എല്‍പി, 11 യു.പി, 12 ഹൈസ്കൂള്‍, 10 ഹയര്‍ സെക്കന്‍ഡറി, 1 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നായി 4727 വിദ്യാര്‍ത്ഥികളാണ് 291 ഇനങ്ങളിലായി മത്സരിക്കുക.
നവംബര്‍ മൂന്നിന് രാവിലെ 10.30 ന് മുഖ്യവേദിയായ പുത്തൂര്‍മഠം എഎംയുപി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷനാകും. കലോത്സവത്തോടനുബന്ധിച്ച് ഒക്ടോബര്‍ 31 ന് വൈകിട്ട് മൂന്ന് മണിക്ക് വിളംബര ഘോഷയാത്ര നടക്കുമെന്നും അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്മാന് എം.എ പ്രതീഷ്, റഷീദ് പാവണ്ടൂര്‍, കെ. നിത്യാനന്ദന്, റിയാസ് പുത്തൂര്‍മഠം, വി.പി കബീര്‍, എം.പി ഷാഹുല്‍ ഹമീദ്, മുഹമ്മദ് ഇഹ്തിശാം, കെ.സി മുഹമ്മദ് ഷെരീഷ് എന്നിവരും പങ്കെടുത്തു.

