മത്സര ഫലം വിരൽ തുമ്പിൽ കിട്ടും… എ ഐ ഫലം പറയും പി.ടി.എ റഹീം എം.എൽ. എ വെയിറ്റ് & സ്കാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പെരുമണ്ണ:കോഴിക്കോട് റൂറൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ
പങ്കെടുത്ത കുട്ടികൾക്ക് അവരുടെ മത്സര ഫലം അടങ്ങിയ വിവരങ്ങളും,പോയന്റ് നിലയും വിരൽ തുമ്പിൽ ലഭിക്കും.
എ.ഐ. സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കിയ വെയിറ്റ് & സ്കാൻ പദ്ധതിയുട
ലോഞ്ചിംഗ് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി ടി എ റഹിം കലോത്സവ നഗരിയിൽ വെച്ച് നിർവഹിച്ചു
പ്രോഗ്രാം കമ്മറ്റി മത്സരാർഥികൾക്കായി മുൻകൂട്ടി നൽകിയ പാർട്ടിസിപ്പന്റ് കാർഡിൽ പതിച്ച ബാർകോഡ് സ്കാൻ ചെയ്യുന്നതോടു കൂടി ഓരോ മത്സരാർഥികൾക്കും അവർ പങ്കെടുത്ത ഇനത്തിന്റ ഫലം ഗ്രേഡ് എന്നിവ എ ഐ ടീച്ചർ പറയുകയും സ്ക്രീനിൽ തെളിയുകയും ചെയ്യും.
ഐ ടിപ്രൊഫഷണ
ലായ ഫഹീം അഫ്നാൻ ആണ് കലോത്സവ പ്രോഗ്രാം കമ്മറ്റി ഒരുക്കിയ “സ്കാൻ ആന്റ് വെയ്റ്റ്” പദ്ധതിക്ക് സാങ്കേതിക സഹായം നൽകിയത്.ആദ്യമായാണ് ഒരു കലോത്സവത്തിന്റ ഭാഗമായി ഇത്തരം എ ഐ സംവിധാനത്തിലൂടെ മത്സരവിവരം അറിയാൻ .പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത നിർവഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം ടി കുഞ്ഞി മൊയ്തീൻകുട്ടി ,ജനറൽ കൺവീനർ എ സുരേഷ് പ്രോഗ്രാം കമ്മറ്റി ചെയർമാൻ വി പി കബീർ,കൺവീനർ എം പി ഷാഹുൽ ഹമീദ്,എ പി അബ്ദുൽ സമദ്,കെ കെ അബ്ദുൽസലീം,പി പി ജാഫർ,സി സഹീറുദ്ദീൻ,
റഷീദ് പാവണ്ടൂർ.
ടി പി നജ്മുദ്ദീൻ,
കെ അബ്ദുൾ ലതീഫ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *