എം. ഇ. എസ്. കോളേജ് ഓഫ് ആർക്കിടെക്ച്ചർ എക്സ്പോ .
കോഴിക്കോട്: പുതിയ ലോകം പടുത്തുയർത്തു
ന്നതിൽആർക്കിടെക്ടുകൾക്ക് നിർണ്ണായക പങ്ക് വഹിക്കാനു
ണ്ടെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എ.എൽ.എ അഭിപ്രായപ്പെട്ടു.
എം. ഇ. എസ്. കോളേജ് ഓഫ് ആർക്കിടെക്ച്ചർകക്കോടിയിലെ വിദ്യാർത്ഥികളുടെ
എം.ഇ.എസ് എക്സ്പോ 2026 ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. സലീം അദ്ധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രൊഫസർ വിജയ ഞാലൂർ എക്സ്പോയെ കുറിച്ച് വിശദീകരിച്ചു.
എം.ഇ. എസ് നേതാക്കളായ
സി.ടി.സക്കീർ ഹുസൈൻ,ഡോ. ഹമീദ് ഫസൽ, പികെ. അബ്ദുൽ ലത്തീഫ്, എ.എം.പി ഹംസ, ബി.എം സുധീർ, ഹാഷിം കടാക്കലകം, അഡ്വ.ഷമീം പക്സാൻ, എന്നിവർ സംസാരിച്ചു. കോളജ് സെക്രട്ടറി വി.പി. അബ്ദുറഹിമാൻ സ്വാഗതവും പ്രൊഫസർ റഹ്‌ന അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
എം.ഇ. എസ് കക്കോടി ആർകിടെക്ട് കോളജിലെ സെമെസ്റ്റർ ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർഥികളുടെ പോർട്ട് പോളിയോ ആണ് എം.ഇ എസ് എക്സ്പോ 2026 എന്ന പേരിൽ കോഴിക്കോട് ടൗൺഹാളിൽ നവംബർ 4,5 തിയ്യതികളിലായി രാവിലെ പത്ത് മുതൽ വൈകുനേരം ഏഴ് മണി വരെ നടക്കുന്നത്. പത്ത്,പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായാണ്പ്രദർശനം നടത്തപ്പെടുന്നത്. ക്ലെ വർക്ക് ഷോപ്പും കാർപെന്ററി വർക്ക് ഷോപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.

