കോഴിക്കോട് ഇന്റേണൽ മാർക്കിന്റെ പേരിൽ ഭീഷണി, വിദ്യാർത്ഥിനിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ബലാത്സംഗം; അധ്യാപകൻ കസ്റ്റഡിയിൽ

കുന്ദമംഗലം : (കോഴിക്കോട്)ഇൻ്റേണൽ മാർക്കിൻ്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്ത് വിവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാലക്കാട് സ്വദേശിയും ചാത്തമംഗലം എൻഐടിയിൽ ടീച്ചിങ് അസിസ്റ്റന്റുമായ വിഷ്ണുവിനെ (32) കുന്ദമംഗലം പൊലീസ് പിടികൂടി.

ഈ വർഷം ഏപ്രിൽ മുതൽ വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥിനിയെ ഇയാൾ‌ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇന്റേണൽ മാർക്കിന്റെ പേരിലായിരുന്നു ഭീഷണി.
കട്ടാങ്ങലിലെ ഹൗസിങ് കോംപ്ലക്സിലും പൊറ്റമ്മൽ വച്ചും ബലാത്സംഗം ചെയ്തതായാണ് പരാതി. വിദ്യാർഥിനിയുടെ നഗ്ന ഫോട്ടോകൾ പകർത്തി അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിയിൽ കുന്ദമംഗലം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ കളൻതോട് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *