ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹക്കെതിരേ ചെരിപ്പേറ്,

പട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹക്കെതിര മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍. ജനങ്ങള്‍, സിന്‍ഹയുടെ വാഹനവ്യൂഹം തടയുകയും ചെരിപ്പും കല്ലും എറിയുകയും ചെയ്തു. ഭൂമിഹാര്‍ നേതാവും മൂന്നുതവണ എംഎല്‍എയുമായ സിന്‍ഹ ഇത്തവണയും സ്വന്തം മണ്ഡലമായ ലഖിസറായില്‍ നിന്നാണ് മല്‍സരിക്കുന്നത്
എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ പോലിസ് ഇടപെടുകയായിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിഹാര്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ലഖിസാരായിയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയായ സിന്‍ഹ, കോണ്‍ഗ്രസിന്റെ അമരേഷ് കുമാറിനെതിരേയാണ് മല്‍സരിക്കുന്നത്. ജാന്‍ സുരാജ് പാര്‍ട്ടിയുടെ സൂരജ് കുമാറും മല്‍സരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *