വഖഫ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് പരിശീലനം നൽകുന്ന ഹെൽപ് ഡസ്ക് നാളെ കുറ്റിക്കാട്ടൂർ മുസ് ലിം യതീംഖാനയിൽ ഉദ്ഘാടനം ചെയ്യും.
കുറ്റിക്കാട്ടൂർ:
കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വഖഫ് ആക്ട് പ്രകാരം ഉമീദ് ‘പോർട്ടലിൽ വഖഫ് രേഖകൾ രജിസ്റ്റർ ചെയ്യുന്നതിന് പള്ളി, മദ്രസ്സ, തുടങ്ങിയ സ്ഥാപനങ്ങളുടെ ഭാരവാഹികൾക്ക് അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന വഖഫ് ബോർഡിൻ്റെ സഹകരണത്തോടെ
പരിശീലനം നൽകുന്നഹെൽപ് ഡസ്ക് നാളെ രാവിലെ 9 .30 ന് കുറ്റിക്കാട്ടൂർ മുസ്ലിം യതീം ഖാനയിൽ ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.
മുൻ വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസർ റഹ്മത്തുല്ലാഹ് ക്ലാസിന് നേതൃത്വം കൊടുക്കും.
കേന്ദ്രസർക്കാരിൻ്റെ നിർദ്ദിഷ്ട വഖഫ് ആക്ട് അനുസരിച്ച് സെൻട്രൽ വഖഫ് ബോർഡിന്റെ പോർട്ടലിൽ കൈവശമുള്ള വഖഫ് രേഖകൾ സമർപ്പിക്കേണ്ട സമയം ഡിസംബർ 6 ന് അവസാനിക്കും.
ഇക്കാര്യത്തിലുള്ള സാങ്കേതിക പരിജ്ഞാനം നൽകുന്നതിനാണ് ഹെൽപ് ഡസ്ക് ഒരുക്കുന്നത്.
അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന വഖഫ് ബോർഡിൻ്റെ സഹകരണത്തോട
യാണ് പരിപാടി സംഘടിപ്പിക്കുന്നത്.

