‘കേരളം സുരക്ഷിതമല്ലന്ന്’ നായയുടെ കടിയേറ്റ റഷ്യൻ വിനോദ സഞ്ചാരി പൗളിന.

തിരുവനന്തപുരം:
നായപ്പേടിയിൽ
റഷ്യൻ സഞ്ചാരി കേരളം വിടുന്നു.
കഴിഞ്ഞ ദിവസമാണ്
തിരുവനന്തപുരം കോവളം ബീച്ചിൽ നിന്നുംറഷ്യൻ വനിത പൗളിനക്ക് കടിയേറ്റത്.
കേരളത്തിൽ ഇനി സുരക്ഷിതയാണെന്ന് തോന്നുന്നില്ലെന്ന് അവർ പറഞ്ഞു. തനിക്കെതിരെ ആക്രമണമുണ്ടായത് തദ്ദേശീയനായ വ്യക്തി തെരുവുനായയുടെ തലയിൽ വെള്ളമൊഴിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്നൊന്നും പൗളിന പറഞ്ഞു. കേരളത്തിൽ മൂന്ന് മാസം ചിലവഴിക്കാൻ വന്നതാണെന്നും ഈ സംഭവത്തോടെ തിരിച്ചു പോകാൻ ആലോചിക്കുന്നതായും പൗളിന വ്യക്തമാക്കി.
‘കേരളത്തിൽ ഞാനിത് ആദ്യമായിട്ടല്ല കഴിഞ്ഞ ശീതകാലം ഞാൻ ഇവിടെ ചിലവഴിച്ചിരുന്നു. എനിക്ക് ഇന്ത്യ വളരെ ഇഷ്ടമാണ്.ഞാൻ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എനിക്ക് കോവളം വളരെ ഇഷ്ടമായതുകൊണ്ടും ഈ വർഷവും ‘ശീതകാലം ഇവിടെ ചിലവഴിക്കണം എന്ന ആഗ്രഹം കൊണ്ടുമാണ് ഈ പ്രാവശ്യവും തിരിച്ചു വന്നത്. മൂന്നുമാസത്തോളം കാലം ഇവിടെ ചിലവഴിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഇന്ന വൈകുന്നേരം ഞാൻ കോവളം ബീച്ചിലൂടെ നടന്നു പോകുമ്പോൾ അവിടെ ഒരു തെരുവുനായയെ കണ്ടു. ഉറങ്ങുകയായിരുന്ന തെരുവ് നായയുടെ തലയിലേക്ക് ഒരാള്‍ വെള്ളമൊഴിച്ചു. എഴുന്നേറ്റ തെരുവുനായ എന്നെ ആക്രമിക്കുകയായിരുന്നു.എന്‍റെ കാലുകളിൽ കടിക്കുകയും ചെയ്തു’.പൗളിന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *