അധ്യാപക ജോലി രാജിവെച്ച് എം.എൽ എ ആയ കെ.ടി ജലീൽ അധ്യാപക പെൻഷന് അപേക്ഷ നൽകിയ കത്ത് പുറത്ത്.

മലപ്പുറം: അധ്യാപക
ജോലി രാജിവെച്ച് എം.എൽ എ ആയ കെ.ടി ജലീൽ അധ്യാപക പെൻഷന് അപേക്ഷ നൽകിയ കത്ത് പുറത്ത്
ജലീലിൻ്റെ നടപടിക്കെതിരെ പരാതിയുമായി യൂത്ത് ലീഗ്
അധ്യാപക പെന്‍ഷന്‍ അനുവദിക്കാനായി കെ.ടി ജലീല്‍ എംഎൽഎ ഉന്നതവിദ്യാഭ്യാസ വകുപ്പിന് നൽകിയ കത്താണ് പുറത്തായത്. അധ്യാപക ജോലി രാജിവെച്ച് എംഎൽഎ ആയിരുന്ന കാലത്തെ സർവീസായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകണമെന്നും കത്തിൽ.
എംഎൽഎ പെന്‍ഷന് പകരം അധ്യാപക പെന്‍ഷന്‍ അനുവദിക്കണമെന്നും കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ ആവിശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനല്ല താൻ രാജിവെച്ചത്. എംഎൽഎ കാലത്തെ സേവനമായി കണക്കാക്കി 27 വർഷത്തെ സർവീസിന് പെൻഷൻ നൽകണമെന്നാതെന്നും വാദം . ചട്ടങ്ങള്‍ ലംഘിച്ചാണ് കെ.ടി ജലീൽ പെന്‍ഷന് അപേക്ഷിച്ചത് എന്നാണ് ആക്ഷേപം. രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്.എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജോലിയിൽ നിന്നും രാജിവച്ചത് . നിലവിൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിനെ സമീപിച്ചത്. അനുകൂല സമീപനം സ്വീകരിച്ച കോളജ് മാനേജർ സർവീസ് ബുക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ചു .
അതിനിടെ സർവീസ് ബുക്ക് തിരുത്തി പെൻഷൻ വാങ്ങാനുള്ള ജലീലിന്‍റെ ശ്രമത്തിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് ഗവർണർക്ക് പരാതി നൽകി. പെൻഷൻ വാങ്ങാൻ ശ്രമിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ജലീലിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നും കാണിച്ചാണ് പരാതി. സര്‍വീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *