എസ് ഐ ആർ പൗരത്വ രജിസ്റ്ററിനുള്ള തുടക്കം. ശംസുദ്ദീൻ ചെറുവാടി.

കുറ്റിക്കാട്ടൂ : എസ്. ഐ. ആർ പൗരത്വ രജിസ്റ്ററിനുള്ള തുടക്കം.സംഘ്പ രിവാർ അജണ്ട ഒളിച്ച കടത്താനുള്ള ശ്രമമാണ്    എസ്ഐആർ ലൂടെ നടത്തുന്നതെന്ന്

വെൽഫെയർപാർട്ടിജില്ലാ വൈസ് പ്രസിഡണ്ട് ശംസുദ്ദീൻചെറുവാടിപറഞ്ഞു.അസമിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കിയത് നിരവധി പേർക്ക് വോട്ടവകാശവും പൗരത്വവും നിഷേധിച്ചുകൊണ്ടാണ് . പൗരത്വ രജിസ്റ്ററിൻ്റെ തുടക്കമാണ്
എസ്ഐആർ എന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റികുറ്റിക്കാട്ടൂർ സംഘടിപ്പിച്ച എസ്ഐആർ ബോധവൽക്കരണ പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പഞ്ചായത്ത്പ്രസിഡണ്ട് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു
അഡ്വ . ആരിഫ് കെ പി  മുഖ്യ പ്രഭാഷണം നിർവഹിച്ചു.സലീം വെളളിപ്പറമ്പ് , അനീസ് മുണ്ടോട്ട് അഷ്റഫ് വെള്ളിപ്പറമ്പ് , ശരീഫ് കുറ്റിക്കാട്ടൂർ ഉമ്മർ കുന്ദമംഗലം എന്നിവർ സംസാരിച്ചു.
ഹിമാലയ പർവതാരോഹണം നടത്തിയ ഇനാം കൗസർ, ഹാദി അബൂബക്കർ എന്നിവരെ ചടങ്ങിൽആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *