ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20.5 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റിൽ
ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽനിന്ന് ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20.5 ലക്ഷം രൂ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ.
കർണാടക മൈസൂർ സ്വദേശിനിയായ ചന്ദ്രികയെയാണ് (21) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസ് ആണെന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
നേഹ ശർമ്മ എന്ന പേരിൽ പരാതിക്കാരനെ വാട്‌സ്ആപ്പ് കോൾ വഴി ബന്ധപ്പെട്ട പ്രതികൾ, ഇദ്ദേഹത്തിന്റെ പേരിൽ ആരോ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും തുടങ്ങി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അതിന് പ്രതിഫലമായി 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകൾ മുംബൈ പൊലീസിന്റെ പക്കലുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

