നാട്ടുകാരെ നന്നാക്കാ നിറങ്ങിയ ധ്യാന കേന്ദ്രം ദമ്പതികൾ ജോസഫ് ജീജി മാരിയോ ദമ്പതികള്‍ ഏറ്റുമുട്ടി; കൈയില്‍ കടിച്ചു, മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു പോലീസിൽ പരാതി.
തൃശൂർ :നാട്ടുകാരുടെ കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു നടന്ന ധ്യാന കേന്ദ്രം ദമ്പതികൾ തമ്മിൽ അടി. കുടുംബത്തിൻ്റെ ഐക്യത്തിനായി നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് കൗണ്‍സലിങ് നടത്തുന്ന ഫിലോക്കാലിയ ഫൗണ്ടേഷന് നടത്തിപ്പുകാരും ദമ്പതികളുമായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലാണ് ഏറ്റുമുട്ടിയത്.

മാരിയോ ജോസഫ് തന്റെ കൈയില്‍ കടിച്ചെന്നും മുടിയില്‍ പിടിച്ചു വലിച്ചെന്നും 70000 രൂപ വിലവരുന്ന തന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നും ജീജി മാരിയോ പോലീസില്‍ പരാതി നല്കി.
ഫിലോകാലിയ ഫൗണ്ടേഷന് ധ്യാനകേന്ദ്രമായാണ് ദമ്പതികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. യേശു ദൈവമാണെന്ന ബോധ്യത്തില്‍ താന്‍ ഇസ് ലാം മതം ഉപേക്ഷിച്ചാണ് താന്‍ ക്രൈസ്ത മതം സ്വീകരിച്ചതെന്ന് ബ്രദര്‍ മാരിയോ ജോസഫ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

