ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങി.

തിരുവനന്തപുരം : ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങ.നിരവധി ആവശ്യങ്ങൾ ഉന്നയിച് കൊണ്ടാണ് സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചത്.. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം.

“ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങളിൽ തീരുമാനമായിരുന്നില്ല. ധനമന്ത്രിയെ ഉൾപ്പെടെ കാണാനുള്ള അവസരവും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സമരപരിപാടികൾ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *