ബീഹാർ ഫലം ; സ്ത്രീകളുടെ എകൗണ്ടിൽ പണം നിക്ഷേപിച്ചു, കമ്മീഷൻ മൗനിയായി. ഗെഹ് ലോട്ട് .
പറ്റ്ന :ബിഹാർ തെരഞ്ഞെടുപ്പ്ൽ സ്ത്രീകൾക്ക് ലഭിച്ച ബാങ്ക് നിക്ഷേപവും ഉയർന്ന പോളിങ്ങും എൻ.ഡി.എയെ തുണച്ചു. തെരഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട്.
സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്ത 10,000 ആണ് ഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിഷേധിച്ചുവെന്നായിരുന്നു എൻഡിഎയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലയളവിൽ ഇത്തരത്തിൽ പണം വിതരണം ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ കാഴ്ചക്കാരനായി നിന്നുവെന്നും ഗെഹ്ലോട്ട് വിമര്‍ശിച്ചു. ഇതൊരു തരം വോട്ട് മോഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎംആർവൈ പദ്ധതി സെപ്തംബര്‍ 26നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പത്ത് ദിവസത്തിന് ശേഷം, ഒക്ടോബർ 6 ന്, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് വനിതാ ഗുണഭോക്താക്കൾക്ക് 10,000 രൂപ നൽകുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആർജെഡിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. 67.13 ശതമാനം എന്ന റെക്കോഡ് പോളിങ് ആയിരുന്നു ബിഹാറിൽ രേഖപ്പെടുത്തിയത്. 1951 ന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്.

