എസ്.ഐ.ആറിനെതിരെ സി.പി.ഐ.എം സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം.വി. ഗോവിന്ദന്‍.
തിരുവനന്തപുരം: എസ്.ഐ.ആറിനെതിരെ സി.പി.ഐ.എം സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം.വി. ഗോവിന്ദന്. രാഷ്ട്രീയപരമായും നിയമപരമായും എസ്.ഐ.ആറിന് എതിരെ പോരാടാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കില്ലെന്നും എസ്.ഐ.ആര്‍ നടപടിക്രമങ്ങളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫലപ്രഥമായി ഇടപെട്ട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതില്‍ എല്ലാവരെയും സഹായിക്കണം. എസ്.ഐ.ആറിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും കേസിന് പോകുകയും ചെയ്തു എന്നതുകൊണ്ട്, വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രക്രിയയില്‍ നിന്ന് പിന്നോട്ട് പോയാല്‍ അത് കേരളത്തില്‍ വലിയ രീതിയിലുള്ള വോട്ട് ചോരലിന് കാരണമാകും. അത് എല്ലാവരും മനസിലാക്കി ഫലപ്രദമായി ഇടപെടണം,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

