എസ്. ഐ. ആർ സമ്മർദ്ദം; ബി.എൽ.ഒ ക്ക് കോഴിക്കോട്ട് കാരണം കാണിക്കൽ നോട്ടീസ്.
കോഴിക്കോട്: എസ്.ഐ ആർ സമ്മർദ്ദത്തിനിടെയിലും ബി.എൽ. ഒ മാർക്ക് ഭീഷണിയുമായി
തെരഞ്ഞടുപ്പ് കമ്മീഷൻ.
ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്ട് ബി.എൽ. ഒ ക്ക് നോട്ടീസ് അയച്ചത്
സബ് കലക്ടർ കാരണം കാണിക്കൽ നോട്ടീസിൽ
ഏൽപ്പിച്ച ജോലി നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തെന്ന് നോട്ടീസിൽ പറയുന്നു. നവംബർ 15 ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്ന് നോട്ടീസിൽ നിർദേശം.നവംബര്‍ 11 നാണ് കാരണം കാണിക്കല്‍ നോട്ടീസ് ബിഎല്‍ഒക്ക് നോട്ടീസ് നല്‍കിയത്. 984 വോട്ടർമാരില്‍ 390 പേർക്കാണ് ബിഎൽഒ ഫോം നൽകിയത്. ഫോം വിതരണം ചെയ്യാന്‍ ഇനിയും സമയമുണ്ടെന്നാണ് ബിഎല്‍ഒ പറയുന്നത്.
ബിഎല്‍ഒമാര്‍ക്ക് ജോലി ഭാരം കൂടുന്നുവെന്ന പരാതി വ്യാപകമായിക്കൊണ്ടിരിക്കെയാണ് കോഴിക്കോട്ട് ബിഎല്‍ഒക്ക് സബ് കലക്ടര്‍ നോട്ടീസ് നല്‍കിയത്.
അതിനിടെ, ഇടുക്കിയിൽ എസ്ഐആർ ഫോം വിതരണം സംബന്ധിച്ച വ്യാജമായ കണക്ക് നൽകാൻ നിർബന്ധിക്കുന്നുവെന്ന് തൊടുപുഴയില്‍നിന്നുള്ള ബിഎൽഒ ജാഫർഖാൻ വെളിപ്പെടുത്തിയത് മുഴുവൻ ഫോമുകളും വിതരണം ചെയ്തു എന്ന് കണക്കു നൽകാനാണ് സമ്മർദം. വീടുകൾ മുഴുവൻ കയറാനാവാത്തത് മറച്ചുവെച്ച് ഫോംവിതരണം പൂർത്തിയാക്കിയെന്ന കണക്ക് നൽകാനാണ് ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തുന്നതെന്നും ബിഎൽഒ ജാഫർഖാൻ പറഞ്ഞു.
ജോലി…
ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങളും പുറത്ത് വരുന്നുണ്ട്. രാത്രി 10.30 വരെ ഒറ്റയ്ക്ക് നടന്നു ഫോമുകൾ വിതരണം ചെയ്യേണ്ടി വരുന്നുണ്ടെന്നും ആഹാരം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ പോലും കഴിയുന്നില്ലെന്നും വനിതാ ബിഎൽഒ പറയുന്ന ശബ്ദ ശന്ദേശത്തിൽ പറഞു.
ഇതിനിടെ ഇന്ന് സംസ്ഥാന വ്യാപകമായി
ബി.എൽ ഒമാർ പണിമുടക്കുകയാണ്.

