എൽ.ഡി.എഫ് സർക്കാർ മദ്യം വ്യാപിപ്പിക്കുന്നത് നിർത്തണം മദ്യ നിരോധന സമിതി .
കുറ്റിക്കാട്ടൂരിൽ ജില്ല കമ്മിറ്റി മെമ്പർ ഗൗരീശങ്കർ പ്രസംഗിക്കുന്നു.
കോഴിക്കോട്: അധികാരത്തിൽ വന്നാൽ മദ്യത്തിന്റെ ഉപയൊഗവും ലഭ്യതയും കുറയ്ക്കുമെന്ന് പ്രകടനപത്രികയുടെ 552 ആം ഖണ്ഡികയിൽ എഴുതി വെക്കുകയും അധികാരം കിട്ടിയപ്പോൾ അത് തമസ്ക്കരിക്കുകയും ബാറുകളും മദ്യശാലകളും വർദ്ധിപ്പിക്കുകയും ചെയ്തത് ജനവഞ്ചനയാണ് എന്നും.
ഈ നിലപാട് എൽ.ഡി.എഫ് തിരുത്തണം എന്നും കേരള മദ്യനിരോധന സമിതി ആവശ്യപ്പെട്ടു.
സമിതിയുടെ കോഴിക്കൊട് ജില്ല . കമ്മിറ്റി ജില്ലയിൽ നടത്തുന്ന ആറ് ദിവസം നീണ്ട് നിൽക്കുന്ന തെരഞ്ഞെടുപ്പ് ഇടപെടൽ പ്രഖ്യാപന യാത്ര യുടെ ഭാഗമായി നടന്ന സമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ചത്.യാത്രയുടെ രണ്ടാം ദിവസപരിപാടി കൊഴിക്കോട് ‘തൊണ്ടയാട് വെച്ച് കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ടി.കെ.എ.അസീസ് ഉദ്ഘാടനംചെയ്തു.മദ്യനിരോധന സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ പ്രൊഫ – ടി എം -രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ചൈത്രം രാജീവൻ , ബി – കെ. കൗസല്യ, പ്രൊഫ ഒ.ജെ. ചിന്നമ്മ അബു അന്നശ്ശേരി, ചന്ദ്രൻ കടക്കനാരി, ശോഭ പെരുവയൽ എന്നിവർ പ്രസംഗിച്ചു.

