അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ.
തിരുവനന്തപുരം:അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ തിരുവനന്തപുരം ജില്ല കോടതിയാണ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിതയെ അപമാനിച്ച കേസിൽ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. താൻ ഒരിക്കലും ഇരയുടെ ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ടില്ല. നിയമം പറയുന്നത് മാത്രമേ താൻ ചെയ്തിട്ടുള്ളു എന്നായിരുന്നു രാഹുലിന്റെ വാദം. വാദം. എന്നാൽ, കോടതി രാഹുലിന്റെ വാദങ്ങൾ തള്ളുകയായിരുന്നു.

