ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും എംഡി എം എ യുമായി പിടിയിലായി.
കൊല്ലം:ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും എംഡി എം എ യുമായി പിടിയിലായ. കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് ( 35 ) എന്നിവരാണ് കൊല്ലം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 9.30 പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് നിന്നാണ് 1.5ഗ്രാം എംഡി എം എയുമായി പ്രതികളെ പിടികൂടിയത്. കൊല്ലം സിറ്റി ഡാൻസഫ് സംഘവും പരവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

