രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.

കോഴിക്കോട് :സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു കലാശക്കൊട്ടിനിടെ മലപ്പുറത്ത് സംഘർഷമുണ്ടായി. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ‌ ഉന്തും തള്ളുമുണ്ടായി.
കണ്ണൂരിൽ കനത്ത പൊലീസ് സുരക്ഷയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാശക്കൊട്ട് നടത്തിയത്
രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴുജില്ലകളാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. ബുധനാഴ്‌ച നിശബ്ദപ്രചാരണമാണ്‌. കണ്ണൂർ ജില്ലയിൽ 14, കാസർകോട്‌ ഒന്ന് എന്നിങ്ങനെ 15 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. 470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ്‌ ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുൻസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും

Leave a Reply

Your email address will not be published. Required fields are marked *