എസ്.ഐ. ആർ ആശങ്ക അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ , 25 ലക്ഷം ഫോറം തിരിച്ചു വന്നില്ല.

തിരുവനന്തപുരം:എസ്. ഐ. ആർ ഫോറം ലഭിച്ച
കണക്കുകൾ പുറത്തുവിടണമെന്നും
നടപടികളിൽ ആശങ്കയുണ്ടെന്നും
ആവർത്തിച്ച് വിവിധ രാഷ്ട്രിയ പാർട്ടികൾ
എന്നാൽ ബി.ജെ. പി. മൗനത്തിലാണ്.
കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ആശങ്ക അറിയിച്ചത്.
നിലവിലെ പൊരുത്തക്കേടുകൾ
ചൂണ്ടികാട്ടിയായിരുന്നു ഇത്.
ഈ മാസം 18ന് എന്യൂമറേഷൻ ഫോം വിതരണവും സ്വീകരിക്കുന്നതും അവസാനിക്കും.
ഇതുവരെ
എസ്. ഐ. ആർ ഫോറം തിരിച്ചു തരാത്തവരുടെ എണ്ണം 25 ലക്ഷം വരുമെന്ന് അവസാന കണക്ക്.
എസ്‌ഐആർ കണക്കെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ സംസ്ഥാനത്ത് പത്ത് ശതമാനത്തോളം വോട്ടർമാർ കരട് പട്ടികയിയിൽ ഉണ്ടാകില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കമ്മീഷന് കണ്ടെത്താനാവാത്തവരുടെ എണ്ണം 7,11,958 ആയി ഉയർന്നു. ആകെ 25,01,012 വോട്ടർമാർ ഇതുവരെ എന്യൂമറേഷൻ ഫോം തിരിച്ചുതന്നിട്ടില്ല. ഈ കണക്കിൽ പൊരുത്തക്കേടുണ്ടെന്നും 25 ലക്ഷത്തിലധികവരുന്ന ആളുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ച് തങ്ങൾക്ക് നൽകണമെന്നാണ് ബിജെപി ഒഴികെയുള്ള രഷ്ട്രീയ പാർട്ടികളുടെ ആവശ്യം.
ഇതുവരെ തിരിച്ചുവരാത്ത 25.ലക്ഷംവോട്ടർമാരുടെ പേര് ഉടൻ ബിഎൽഒ മാർക്ക് പരിശോധനക്കായി കൈമാറുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ ഖേൽക്കർ പറഞ്ഞു.
കണ്ടെത്താൻ കഴിയാത്തവരുടെയും എന്യൂമറേഷൻ ഫോം തിരിച്ചുവരാത്തവരുടെയും എണ്ണം ദിനം പ്രതി ഉയർന്നുവരുന്നതാണ് രാഷ്ട്രീയപാർട്ടികളുടെ അശങ്കയ്ക്ക് കാരണം. അവസാനഘട്ട നടപടികൾ സങ്കീർണമാണെന്നിരിക്കെ ജനുവരി അവസാനം വരെയെങ്കിലും തിയതി നീട്ടി നൽകണമെന്ന പാർട്ടികളുടെ ആവശ്യത്തിനും ന്യായമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *