സര്‍ക്കാര്‍ പരിപാടിക്കിടെ വനിത ഡോകടറുടെ മുഖാവരണം വലിച്ചു താഴ്ത്തിയ മുഖ്യ മന്ത്രി നിതീഷി നെതിരെ പോലീസിൽ പരാതി

പാട്‌ന: സര്‍ക്കാര്‍ പരിപാടിക്കിട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവത്തില്‍ വിവാദം തുടരവെ നിതീഷിനെതിരെ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് മുര്‍തസ ആലമാണ് റാഞ്ചി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മുര്‍താസയുടെ പരാതി.സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഞങ്ങള്‍ക്ക് ഒരു പരാതി ലഭിച്ചു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി,’ ഇത്കി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ സംഭവം സര്‍ക്കാരിന്റെ ഒരു പൊതുപരിപാടിക്കിടെയാണ് നടന്നത് എന്നതിനാല്‍ തന്നെ ഒരു സ്വകാര്യ ഇടപെടലായി കാണാന്‍ സാധിക്കില്ല എന്നാണ് മുര്‍താസ പരാതിയില്‍ പറയുന്നത്.
ബിഹാര്‍ മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തിങ്കളാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം അരങ്ങേറിയത്. ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്താന്‍ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *