മലയാളിയുടെ സ്വന്തം ശ്രീനിക്ക് നാട് വിട നൽകി.

കൊച്ചി: അഭ്രപാളിയിൽ പച്ചയായ ജീവിതത്തിൻ്റെ ചിരിയും ചിന്തയും പകർന്ന്
നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ ജീവിതത്തിന് വിരാമമിട്ട് വിട പറഞ്ഞ  ശ്രീനിക്ക് നാട് വിട നൽകി. തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ കലാകാരൻ ഇനി ഓർമ. മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് വിട നല്‍കി നാട്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പില്‍ നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം.

ആളുകൾ ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. മകൻ വിനീത് ശ്രീനിവാസനാണ് കർമ്മങ്ങൾ നടത്തിയത്. ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. ഗാർഡ് ഓഫ് ഓണർ നൽകി സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോെ സംസ്കാര ചടങ്ങുകൾ നടത്തിയത്.സംസ്കാരത്തിനുശേഷം സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *