ഫാറ്റി ലിവർ ‘നിശബ്ദ കൊലയാളി’ എങ്ങനെ തിരിച്ചറിയാം?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കരളിലെ കൊഴുപ്പിന്റെ അളവ് അതിന്റെ ആകെ ഭാരത്തിന്റെ 5 ശതമാനത്തിൽ കൂടുതലാകുമ്പോഴാണ് ഇത് രോഗാവസ്ഥയായി മാറുന്നത്.
ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ ‘നിശബ്ദ കൊലയാളി’എന്ന് ഈ രോഗത്തെ വിളിക്കാറുണ്ട്. എന്നാൽ നമ്മുടെ കാലുകൾ ശ്രദ്ധിച്ചാൽ ഈ രോഗത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്താമെന്ന് പ്രമുഖ ഗാസ്ട്രോഎന്ററോളജിസ്‌റ്റ് ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു.
കാലിലെ നീരും ഫാറ്റി ലിവറും: ബന്ധമെന്ത്? പലപ്പോഴും ദീർഘനേരം നിൽക്കുന്നത് കൊണ്ടോ നടക്കുന്നത് കൊണ്ടോ ഉള്ള ക്ഷീണമാണെന്ന് കരുതി നമ്മൾ തള്ളിക്കളയുന്ന കാലിലെ നീര് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം.
പരിശോധിക്കേണ്ട രീതി എങ്ങനെ ? കണങ്കാലിന് മുകളിൽ ചർമ്മത്തിൽ കുറച്ചുനേരം അമർത്തിപ്പിടിക്കുക. വിരൽ മാറ്റിയ ശേഷവും ചർമ്മം പഴയപടിയാകാതെ കുഴിഞ്ഞ് തന്നെ ഇരിക്കുകയാണെങ്കിൽ അത് കരൾ രോഗത്തിന്റെ സൂചനയാകാം.
കരളിന്റെ ആരോഗ്യം മോശമാകുമ്പോൾ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം തെറ്റുകയും ഇത് കാലുകളിലും കൈകളിലും നീര് വരാൻ കാരണമാവുകയും ചെയ്യുന്നു.
താഴെ പറയുന്ന ലക്ഷണങ്ങളും ശ്രദ്ധിക്കുക:
അമിതമായ ക്ഷീണവും തളർച്ചയും.
വയറിന്റെ വലതുഭാഗത്ത് മുകൾ വശത്തായി അനുഭവപ്പെടുന്ന അസ്വസ്ഥത. ക്ഷീണം മഞ്ഞപ്പിത്തം

Leave a Reply

Your email address will not be published. Required fields are marked *