പുതുവർഷാഘോഷം: കൂടുതൽ സർവീ സുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും.

കൊച്ചി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോയും വാട്ടർ മെട്രോയുംകൂടുതൽ സർവീസ് നടത്തും. ജനുവരി മൂന്നുവരെ ഇടപ്പള്ളി സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും.

31-ന് പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽനിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽനിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടുവരെയുണ്ടാകും.

ഡിസംബർ 31-ന് രാത്രി കൊച്ചി വാട്ടർ മെട്രോ സർവീസുണ്ടാകും. രാത്രിയിലെ നിശ്ചിത ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്-മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് രാത്രി 12 മുതൽ പുലർച്ചെ നാലു മണിവരെ സർവീസ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *