കളിചിരി മായാത്ത വീട്ടിൽ നിന്നും ഒരുമിച്ച് കളിച്ചുല്ലസിച്ചവർ അവസാന നിദ്രയിലേക്കും ഒന്നിച്ച് യാത്രയായി
ദുബായ് / മലപ്പുറം :കളിചിരി മായാത്ത വീട്ടിൽ നിന്നും ഒരുമിച്ച് കളിച്ചുല്ലസിച്ചവർ അവസാന നിദ്രയിലേക്കും ഒന്നിച്ച് യാത്രയായ. കുഞനുജൻമാരും ജേഷ്ഠൻമാരുമായ കളിക്കൂട്ടു
കാരായ സഹോദരങ്ങളുടെ
വിയോഗം പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി.
ഉമ്മയെയും ഉപ്പയെയും ബാക്കിയാക്കിയാണ് അവർ യാത്ര തിരിച്ചത്.
അബുദാബിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ,
മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മലയൻ അബ്ദുൽ ലത്തീഫിന്റെയും,
വടകര കുന്നുമ്മകരയിലെ റുക്സാനയുടെയും അഞ്ച്
മക്കളിൽ നാലു ആൺമക്കളായ അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5)
എന്നിവരും,
അവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണ് അപകടത്തിൽ മരിച്ചത്.
സഹോദരിയും മാതാപിതാക്കളുമാണ് അപകടത്തിൽ ബാക്കിയായത്.
കുട്ടികളുടെ മയ്യത്ത് ദുബായിൽ കബറടക്കം ചെയ്യപ്പെടും.
രാവിലെ 9:30ന് അബുദാബിയിൽ നിസ്കരിച്ചു ദുബായ് സോനാപൂരിലെ മസ്ജിദിൽ ഖബറടക്കവും നടന്നു.

