അഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്‌ലിം കുട്ടികൾ; ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം
ശ്രീനഗർ: മുസ്‌ലിം കുട്ടികൾ അഡ്മിഷൻ നേടിയത് വിവാദമാക്കി സംഘ് പരിവാർ രംഗത്ത് വന്നതിനെ തുടർന്ന് ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം കേന്ദ്രം റദ്ദാക്കി .അഡ്ഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്‌ലിം കുട്ടികളായിരുന്നു .കോളേജിലെ എംബിബിഎസ് കോഴ്‌സിന് അനുമതി നൽകി മാസങ്ങൾക്കകമാണ് ഇപ്പോൾ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വർഷത്തിലേക്ക് അഡ്‌മിഷൻ ലഭിച്ച 50 ഓളം വിദ്യാർത്ഥികളിൽ നാൽപ്പതിൽ അധികം പേർ മുസ്‌ലിംകൾ ആയതോടെയാണ് ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. നീറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമർ അബ്‌ദുല്ല അടക്കം കോളേജ് അഡ്മിഷൻ സുതാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തതിന് ശേഷവും കോളേജ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാർ മുന്നോട്ട് പോവുകയിയിരുന്നു.
ഈ സാഹചര്യത്തിൽ കോളേജിൽ ഒരു മിന്നൽ പരിശോധന നടന്നു. തുടർന്ന് വന്ന റിപ്പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല ,ആവശ്യത്തിന് റസിഡന്റ് ഡോക്ടർമാർ ഇല്ല , തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് കോളേജിന്റെ അനുമതി റദ്ദാക്കുകയായിരുന്നു.തികച്ചും ഹിന്ദുത്വ സംഘടനയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു സർക്കാർ

