വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്യംപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്മെന്നും ഇവര്‍ക്കൊക്കെ തലകുനിച്ചാണല്ലോ ശീലമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിരോധം, വ്യവസായം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
‘സര്… ദയവായി എനിക്ക് നിങ്ങളെ ഒന്ന് കാണാന്‍ കഴിയുമോ’യെന്ന് മോദി ചോദിച്ചു; വെളിപ്പെടുത്തലുമായി ട്രംപ്
‘നരേന്ദര്‍ സറണ്ടര്‍’ എന്ന് ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴേക്കും മോദി കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് താരതമ്യം ചെയ്തുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.
അമേരിക്കന്‍ പടക്കപ്പല്‍ നേരിട്ട് വന്നിട്ടും ഇന്ദിര ഗാന്ധി കുലുങ്ങിയിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും നേതാക്കളെ കുറിച്ച് ഇപ്പോള്‍ ഒരു ബോധ്യമുണ്ട്. അവരുടെ മേല്‍ കുറച്ചധികം സമ്മര്‍ദം ചെലുത്തുക, ആഞ്ഞൊരു തള്ള് തള്ളുക, അധികം വൈകാതെ തന്നെ അവര്‍ ഭയന്ന് ഓടിപോകുമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

