മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ സിപിഐഎം- ബിജെപി കൂട്ടുകെട്ട്
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ സിപിഐഎം- ബിജെപി കൂട്ടുകെട്ട. മാന്നാർ പഞ്ചായത്തിലാണ് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഐഎം അംഗങ്ങൾ ബിജെപിക്ക് വോട്ട് നൽകിയത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലായിരുന്നു സംഭവം. സിപിഐഎമ്മിന്റെ രണ്ട് അംഗങ്ങളാണ് ബിജെപിയുടെ അംഗത്തിന് വോട്ട് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ബിജെപിക്കായി മത്സരിച്ച സേതുലക്ഷ്മിക്ക് സിപിഐഎം വനിതാ അംഗങ്ങളായ കെ മായയും ജി സുശീല കുമാരിയും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിൽ യുഡിഎഫിനും എൻഡിഎക്കും അഞ്ച് വീതവും എൽഡിഎഫിന് എട്ട്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില

