2100 ദിവസത്തിലധികം നീണ്ട ജയിജീവിതത്തിനുശേഷം ഗുല്‍ഫിഷ പൗരത്വ പ്രക്ഷോഭത്തിൻ്റെ മുന്‍നിര പോരാളിയായിരുന്ന ഗുല്‍ഫിഷ ഫാത്തിമയ്ക്ക് ജയിൽ മോചനം
ന്യൂഡൽഹി:2100 ദിവസത്തിലധികം നീണ്ട ജയിജീവിതത്തിനുശേഷം ഗുല്‍ഫിഷ പൗരത്വ പ്രക്ഷോഭത്തിൻ്റെ മുന്‍നിര പോരാളിയായിരുന്ന ഗുല്‍ഫിഷ ഫാത്തിമയ്ക്ക് ജയിൽ മോചന. 2020‑ലെ പൗരത്വ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അഞ്ചുവർഷമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഞ്ച് പ്രതികളിൽ നാല് പേരെ വിട്ടയക്കാൻ ഡൽഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ എന്നിവരെ മോചിതരാക്കാനാണ് കർക്കർദൂമ കോടതി ഉത്തരവിട്ടത്. കർശനമായ 11 വ്യവസ്ഥകളോടെയായിരുന്നു സുപ്രീം കോടതി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുയോഗങ്ങളിലോ റാലികളിലോ പങ്കെടുക്കാൻ പാടില്ല. പോസ്റ്ററുകൾ, ബാനറുകൾ, ലഘുലേഖകൾ എന്നിവ നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ പ്രചരിപ്പിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു

