കുറ്റ്യാടിയിൽ ബിഎൽ ഒയുടെ പിഴവിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി

കോഴിക്കോട്:ബിഎൽഒ എസ്‌ഐആർ ഫോം തെറ്റായി അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് കുറ്റ്യാടിയിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി.
റവന്യു അധികൃതർ വിളിച്ച യോഗത്തിലാണ് തീരുമാനം എടുത്തത്. കുറ്റ്യാടി മണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിൽ 487 പേർക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടർമാരിൽ പകുതിയോളം പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് റവന്യു അധികൃതരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നത്. യോഗത്തിലാണ് ബിഎൽഒയുടെ പിഴവ് മൂലം എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായ 450 പേർക്കുള്ള ഹിയറിങ് നടപടി ഒഴിവാക്കിയത്.

“രേഖകൾ തെറ്റായി സമർപ്പിച്ചതിനെ തുടർന്ന് ഹിയറിങ് നോട്ടീസ് ലഭിച്ച 37 പേർ ഹിയറിങ്ങിന് ഹാജരാവണം. ബിഎൽഒ തെറ്റായി ഫോം അപ് ലോഡ് ചെയ്തത് മൂലം ഹിയറിങ് നോട്ടീസ് ലഭിച്ച സംഭവം ചേറോടും ഉണ്ടായിട്ടുണ്ട്.ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *