റീല്‍സ് ചിത്രീകര ണത്തിലുണ്ടായ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

കാസർകോട്:റീല്‍സ് ചിത്രീകരണത്തിലുണ്ടായ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്ക. കുമ്ബള ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയോടെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്. തെർമോകോള്‍ ഉപയോഗിച്ചുള്ള ഒരു റീല്‍സ് ചിത്രീകരിച്ച്‌ സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു. എന്നാല്‍ വീഡിയോയില്‍ വന്ന ചില പിഴവുകളെക്കുറിച്ച്‌ സന്തോഷ് വളരെയധികം അസ്വസ്ഥനായിരുന്നതായും ഇക്കാര്യം സുഹൃത്തിനോട് പങ്കുവെച്ചിരുന്നതായും പറയപ്പെടുന്നു. പിന്നീട് സുഹൃത്ത് തിരിച്ചുവിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആരിക്കാടി ബാബുവിന്റെയും സുമതിയുടെയും മകനാണ്. സഹോദരി: ഭവ്യ.

Leave a Reply

Your email address will not be published. Required fields are marked *