കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
കോട്ടയം: വീട്ടമ്മയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്ക കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിലാണ് യുവതിയെ കഴുത്തറുക്കപ്പെട്ട നിലയിലും യുവാവ് നെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. ‘
മോർക്കോലിൽ ഷേർലി മാത്യു(45) വിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്നാണ് സംശയം.
വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
ഷേർളിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഭർത്താവ് മരിച്ചതിനെ തുടർന്ന് ആറുമാസം മുൻപ് ഷേർളി ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് വ്യക്തമാക്കി.

