മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതര പൗരന്മാരായി കാണാന്‍ രാജ്യത്ത് ശ്രമം നടക്കുന്നു – മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതര പൗരന്മാരായി കാണാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്‌ലിം ആരാധനാലയങ്ങളും വീടുകളും ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ നീങ്ങുകയാണ്. പൗരതവ ഭേദഗതി നിയമം വിവേചനത്തിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വര്‍ഗീയതയുമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും സ്വീകരിക്കാന്‍ പാടില്ല. മതനിരപേക്ഷത ശക്തമായി നിലനില്‍ക്കണം. വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത രൂപംകൊണ്ടാല്‍ അത് വര്‍ഗീയതയെ ശക്തിപ്പെടുത്തുകയെയുള്ളൂ’. മുഖ്യമന്ത്രി വ്യക്തമാക്കി.
വര്‍ഗീയതയുമായി ഒരു നിലക്കും വിട്ടുവീഴ്ച ചെയ്യരുത്. ഒരു വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ല. അത് രൂപം കൊള്ളുകയാണെങ്കില്‍ വര്‍ഗീയതയെ ശക്തിപ്പെടുത്തും. അത് ഞങ്ങള്‍ നേരിട്ടുകൊള്ളാമെന്ന് ന്യൂനപക്ഷം വിചാരിച്ചാല്‍ ആത്മഹത്യാപരമെന്നേ പറയാനുള്ളൂ. ഏത് വര്‍ഗീയതയാണെങ്കിലും മൃദുസമീപനം പാടില്ല. സംഘടനാപരമായ തര്‍ക്കങ്ങള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ സംഘര്‍ഷങ്ങളില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് നിലപാടെടുത്തതിനാലാണത്’. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ ഒത്തുചേരല്‍ രാഷ്ട്രീയ മുതലെടുപ്പ് ആയി കാണരുതെന്നും തങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

