ദുരന്ത ഓർമകളെ അതിജീവിച്ച ചൂരൽ മലകലയിൽ കൊട്ടിക്കയറി

തൃശ്ശൂർ :  കലയിലൂടെ അതിജീവനത്തിന്റെ പാത തേടുകയാണ് വയനാട് ചൂരൽമല ഉരുപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ.
ഇരുൾ നിറഞ്ഞ രാത്രിയുടെ ഓർമ്മയ്ക്ക് മേൽ കലയിലൂടെ പുതുവെളിച്ചം തേടുകയാണ് വെള്ളർമലയിലെ കുട്ടികളും അവരുടെ പ്രിയപ്പെട്ട ഉണ്ണിമാഷും. ഉണ്ണി മാഷിൻ്റെ നേതൃത്വത്തിൽ കലോത്സവത്തിൽപങ്കെടുക്കാനെത്തിയവയനാടിന്റെ കുട്ടികളെ കാണാൻ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വേദിയിലെത്തി.
മന്ത്രി അവരോടൊപ്പം സമയം ചിലവഴിച്ചത് സർക്കാർ അവരെ ചേർത്ത് നിർത്തുന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയായി. കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് ഉണ്ണിമാഷും കുട്ടികളും.

Leave a Reply

Your email address will not be published. Required fields are marked *