എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചിൽ

കൊച്ചി:എളമക്കരയില് സ്കൂളിലേക്ക് പോവുകയായിരുന്ന പ്ലസ് വണ് വിദ്യാര്ഥിനിയെ കാറിടിച്ചു തെറിപ്പിച്ചു. അപകടമുണ്ടാക്കിയ ശേഷം നിര്ത്താതെ പോയ കാറിനായി പൊലിസ് തിരച്ചില തുടരുകയാണ്.
എളമക്കര ഭവന്സ് സ്കൂളിന് സമീപം ജനുവരി 15നായിരുന്നു അപകടം.

 കുട്ടി തീവ്രപരിചരണ വിഭാഗത്തില്
കാറിന്റെ ഇടിയുടെ ആഘാതത്തില് തെറിച്ചുവീണ വിദ്യാര്ഥിനിയുടെ ആന്തരികാവയവങ്ങള്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിശോധനയില് കരളില് രക്തസ്രാവം (Liver hemorrhage) കണ്ടെത്തിയതിനെ തുടര്ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു. അപകടം നടന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാന് പോലും തയ്യാറാകാതെ ഡ്രൈവര് വാഹനം ഓടിച്ചു പോവുകയായിരുന്നു.

കറുത്ത കാര്; സിസിടിവി ദൃശ്യങ്ങള് പൊലിസിന്
സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് അജ്ഞാത വാഹനം കുട്ടിയെ ഇടിച്ചത്. കറുത്ത നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില് നിന്ന് വ്യക്തമായിട്ടുണ്ട്. എന്നാല് ദൃശ്യങ്ങളില് വാഹനത്തിന്റെ നമ്പര് വ്യക്തമല്ലാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. ജനുവരി 15നു രാവിലെ എളമക്കര ഭവന്സ് സ്കൂളിന് സമീപം. കറുത്ത നിറത്തിലുള്ള കാറാണ് ഇടിച്ചത്.

അന്വേഷണം തുടരുന്നു
രക്ഷിതാക്കളും സ്കൂള് അധികൃതരും നല്കിയ പരാതിയുടെ അടിസ്ഥാനത്തില് എളമക്കര പൊലിസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കൂടുതല് സിസിടിവി കാമറകള് പരിശോധിച്ചുവരികയാണ്. വാഹനത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര് പൊലിസിനെ അറിയിക്കണമെന്ന് അധികൃതര് അഭ്യര്ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *