ഇന്ത്യയിൽ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരൻ ആരെന്നറിയാമോ? ചോദ്യം പി വി അൻവറിൻ്റെത്.
കോഴിക്കോട്: ബേപ്പൂരിൽ അംഗത്തിന് ഇറങ്ങിയ പി.വി അൻവർ പിണറായിയെ ലക്ഷ്യം വെച്ച് ചോദ്യങ്ങളുമായി രംഗത്ത് .ഇന്ത്യയിൽ ആഢം ബർ ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ് ആരെന്നാണ് ചോദ്യം വിദേശ യാത്ര കേരളത്തിന് എന്ത് നിക്ഷേപമാണ് കൊണ്ടു വന്നതെന്ന് അൻവറിൻ്റെ ഫെയ്സ്ബുക്കിലാണ് ചോദ്യം
അൻവറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്ത്യയിൽ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരൻ ആരെന്നറിയാമോ
പത്തു വർഷത്തിനുള്ളിൽ നടത്തിയ വിദേശയാത്രകൾ….
യുഎഇ,അമേരിക്ക,ഇംഗ്ലണ്ട്,ജപ്പാൻ,ദക്ഷിണ കൊറിയ,ഫിൻലാൻഡ്,നോർവേ,സ്വിറ്റ്സർലൻഡ്,ഫ്രാൻസ്,ബഹറൈൻ,നെതർലന്റ്സ്,ഖത്തർ…ഇങ്ങനെ നീളുന്നു.
വിദേശ നിക്ഷേപം കൊണ്ടുവരാനാണത്രേ ഈ യാത്രകളെല്ലാം…!!!!!
കുടുംബവുമൊത്തുള്ള ഈ സന്ദർശനങ്ങൾ കാരണം കേരളത്തിൽ നിക്ഷേപം നടത്തിയ ഏത് വിദേശ രാജ്യമാണുള്ളത്? ഏത് വിദേശ കമ്പനിയാണുള്ളത് ?
അങ്ങനെ ഒരു പ്രോജക്ട് കേരളത്തിൽ ഉണ്ടെങ്കിൽ ഒന്നു ചൂണ്ടിക്കാണിച്ചു തരാനാവുമോ ???
വിദേശ യാത്ര നടത്താം,തെറ്റില്ല.കുടുംബവും ഒന്നിച്ച് ലോകം കറങ്ങാൻ പൊതു പണം ദൂർത്തടിക്കുന്നത് കടം കേറി മുടിഞ്ഞ കേരളത്തോട് ധാർമ്മിക ബാധ്യത ഇല്ലാത്തത് കൊണ്ടാണ്.
ജനങ്ങളെ പറ്റിക്കുന്നതിന് പരിധിയില്ലേ ?
ഞാൻ എന്റെ ചോദ്യത്തിലേക്ക് മടങ്ങി വരാം …
“ഇന്ത്യയിൽ ഏറ്റവും ആഢംബര ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരൻ ആരെന്നറിയാമോ??”
✍️പിവി അൻവർ
#PvAnvar
#TeamUDF

