പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
ഫറോക്ക് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ആലപ്പുഴ സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് പാലവിളയിൽ അശ്വിൻ എസ്.രാജിനെ(33)യാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കുട്ടിയുടെ പരാതിയിൽ ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എസ്ഐമാരായ ടി.എം.സജിനി, പി.ലതീഷ് കുമാർ, സിപിഒ എം.ജാസിൽ, ഹോം ഗാർഡ് വി.പ്രബിൻ, ഫറോക്ക് എസിപി ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, സീനിയർ സിപിഒ അനൂജ് വളയനാട് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു

