വർഗീയ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന് മലപ്പുറത്തിൻ്റെ കണക്കുമായി വി.എസ് ജോയ്
മലപ്പുറം:
‘ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്‌ലിം ലീഗ് കേരളത്തിൽ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാൻ പാടുണ്ടോ? കാസർകോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്’-
കടുത്ത വർഗീയത പച്ചക്ക് പറഞ്ഞ
മന്ത്രി സജി ചെറിയാന് മറുപടിയുമായി ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. മലപ്പുറത്ത് വിജയിച്ച മുസ്‌ലിം ലീഗ് ജനപ്രതിനിധികളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി ഉൾപ്പെടെ 153 പേർ അമുസ്‌ലിംകളാണെന്ന് വി.എസ് ജോയ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ജില്ലയിൽ യുഡിഎഫ് ബാനറിൽ ജയിച്ച 666 കോൺഗ്രസ് ജനപ്രതിനിധികളിൽ 319 പേരും അമുസ്‌ലിം സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആകെ 472 അമുസ്‌ലിം സഹോദരങ്ങളാണ് യുഡിഎഫ് ബാനറിൽ മലപ്പുറത്ത് മത്സരിച്ച് വിജയിച്ചതെന്നും കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെങ്കിലും ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നേ ഉള്ളൂവെന്നും വി.എസ് ജോയ്.
മതേതരത്വം സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയെ കുന്തവും കുടച്ചക്രവുമായി കാണുന്ന സജി ചെറിയാൻ മതേതരത്വം പൂത്തുലയുന്ന മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. ചാണകക്കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ലെന്നും വി.എസ് ജോയ് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. ‘ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്‌ലിം ലീഗ് കേരളത്തിൽ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്.
ഇങ്ങനെയായിരുന്നു
മന്ത്രിയുടെ പരാമർശം. വിദ്വേഷ പരാമർശം വലിയ പ്രതിഷേധത്തിന് കാരണമാവുകയും എതിർപ്പറിയിച്ച് സിപിഎം ഘടകകക്ഷികൾ ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.’

