ജമാഅത്തെ ഇസ്‌ലാ മിയുടെ പരിപാടിയിൽ പങ്കെടുത്ത് ദലീമ, ചാരിറ്റി പരിപാടി യിലാണ് പങ്കെടു ത്തതെന്ന് വിശദീകരണം
ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് ദലീമ, ചാരിറ്റി പരിപാടിയിലാണ് പങ്കെടുത്തതെന്ന് വിശദീകരണ
കനിവിന്റെ ചാരിറ്റി പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചതെന്നും അത് ജമാഅത്തെ ഇസ്‌ലാമിയുടെ ചാരിറ്റി സംഘടനയാണെന്ന് അറിയില്ലായിരുന്നുവെന്നും ദലീമ
ആലപ്പുഴ: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സിപിഐഎം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിന് ഇടയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ
കനിവ് ചാരിറ്റിയുടെ പരിപാടിയില്‍
പങ്കെടുത്തതിൽ വിശദീകരണവുമായി
ദലീമ ജോജോ എംഎല്‍എ.
കനിവ് ചാരിറ്റിയാണെന്നും ക്ഷണിച്ചവർ ഇവിടെ നല്ല കാരുണ്യ പ്രവർത്തനം നടത്തുന്നവരാണെന്നും അതിൽ മറ്റു കാര്യങ്ങൾ ഞാൻ
നോക്കിയിട്ടില്ലന്നും എം.എൽ എ പറഞ്ഞു.
കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടകനായ കനിവ് സെന്റര്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു എംഎൽഎ പങ്കെടുത്തത്. ആലപ്പുഴ വടുതലയില്‍ ഈ മാസം 11നായിരുന്നു പരിപാടി.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ദലീമ രംഗത്തെത്തി. കനിവിന്റെ ചാരിറ്റി പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചതെന്നും അത് ജമാഅത്തെ ഇസ്‌ലാമിയുടെ ചാരിറ്റി സംഘടനയാണെന്ന് അറിയില്ലായിരുന്നുവെന്നും ദലീമ പറഞ്ഞു. അവർ ചെയ്യുന്നത് ചാരിറ്റി പ്രവര്‍ത്തനമാണെന്ന് അറിയാമെന്നും എംഎല്‍എ പറഞ്ഞു.
‘ആംബുലന്‍സ് കൈമാറുന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഞാന്‍ ഒരു കലാകാരിയാണ്. ജമാഅത്തെ ഇസ്‌ലാമി ആണോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ചാരിറ്റി പരിപാടിയാണെന്ന് പറഞ്ഞു, പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന എന്ത് പ്രവര്‍ത്തനത്തിലും പങ്കെടുക്കണമല്ലോ’, ദലീമ പറഞ്ഞു.
ജമാഅത്തെഇസ്‌ലാമിക്കെതിരെ സിപിഐഎം നേതാക്കള്‍ നിരന്തരം പ്രതികരിക്കുന്നതിനിടയിലാണ് എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തത്.

