എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം – വിദ്യാ സാഗർ
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും രൂക്ഷമായി വിമർശിച്ച് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്‍റുമായ സി.കെ. വിദ്യാസാഗർ. പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവട മാത്രമാണെന്നും കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്‍റെ ഔദാര്യം തേടി നടക്കുന്നതെന്നും വിദ്യാസാഗർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. വെള്ളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്‍റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നതെന്നും വിദ്യാസാഗർ പറയുന്നു.
വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്‍റും വഞ്ചിക്കുകയാണെന്നും പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.

