കണ്ണിൽ ചോരയില്ലാതെ നടത്തിയ കൊലപാതകത്തിന് അമ്മക്ക് ജീവപര്യന്തം

കണ്ണൂർ:കണ്ണിൽ ചോയില്ലാതെ നടത്തിയ കൊലപാതകത്തിന് അമ്മക്ക് ജീവപര്യന്ത കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ തയ്യിൽ കടപ്പുറത്തെ ശരണ്യയെ ആണ് തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ശിക്ഷിച്ചത് തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്. ‘ലവ് യു ടു ദ മൂൺ എൻ്റ് ബാക്ക്’എന്ന കവി വാക്യം ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശരണ്യക്കെതിരായ വിധി പുറപ്പെടുവിച്ചത്.
നിശ്വാസങ്ങളിൽ പോലും സ്നേഹത്തിൻ്റെ പ്രതീകമാകേണ്ട അമ്മയുടെ ക്രൂരതയ്ക്ക് ജീവപര്യന്തം ശിക്ഷ അനിവാര്യമാണെന്ന് വിധി ന്യായത്തിൽ പറയുന്നു. അമ്മ എന്ന സങ്കല്പത്തെ തന്നെ ഇല്ലാതാക്കുന്ന കൃത്യം തെളിഞ്ഞ സാഹചര്യത്തിൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു എന്നാണ് ജഡ്ജി വ്യക്തമാക്കിയത്.
വിധിയെ അംഗീകരിക്കുന്നുണ്ടെങ്കിലും ഗൂഢാലോചന അടക്കമുളള കുറ്റങ്ങൾ തള്ളിയതിൽ പ്രോസിക്യൂഷന് എതിരഭിപ്രായം ഉണ്ട്. അപൂർവങ്ങളിൽ അപൂർവത പറയാൻ ആകാത്ത കേസെന്ന് കോടതി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി

ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടർന്ന് ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനെയും വീഴ്ച വരുത്തിയെന്നും കോടതി.
യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതില്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *