ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലില്‍ പിടിയില്‍.
കണ്ണൂർ :ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലില്‍ പിടിയില്‍ കോയ്യോട് സ്വദേശിയില്‍ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കല്‍ പൊലീസിന്റെ പിടിയിലായത്.
മൊബൈല്‍ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കല്‍ സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടില്‍ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു.
തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കില്‍ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ആറു ലക്ഷം വേണമെന്ന് പറഞ്ഞു. പണം നല്‍കാമെന്ന ഉറപ്പില്‍ സംഘത്തെ ചക്കരക്കല്ലില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് ചക്കരക്കല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പതിനേഴുകാരി, ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മല്‍ അർഷാദ് (28), എ.കെ. അബ്ദുല്‍ കലാം (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചക്കരക്കല്‍ സിഐ എം.പി. ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

