ഭർത്താവിന്റെ മർദ്ദനമേറ്റ് യുവതി കൊല്ലപ്പെട്ടു. സുഹൃത്തിനെ വിളിച്ചറിയിച്ച് പ്രതി.
തിരുവനന്തപുരം: കുടുംബകലഹത്തെത്തുടർന്ന് ഭർത്താവിന്റെ മർദ്ദനമേറ്റ് യുവതി കൊല്ലപ്പെട്ട. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമായിരുന്നു. കൊലപാതകത്തിന് ശേഷം രതീഷ് തന്നെയാണ് വിവരം സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിക്കുന്നത്. തുടർന്ന് സുഹൃത്ത് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
“മദ്യലഹരിയിലാണ് രതീഷ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിൽ വീട്ടിൽ വഴക്കും തർക്കങ്ങളും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

