അര്‍ധരാത്രിയില്‍ ഹോട്ടലിനകത്ത്  വിദ്യാര്‍ഥികളുടെ കൂട്ട അടി

കോഴിക്കോട്:അര്‍ധരാത്രിയില്‍ ഹോട്ടലിനകത്ത്  വിദ്യാര്‍ഥികളുടെ കൂട്ട അട
കോഴിക്കോട് :അര്‍ധരാത്രിയില്‍ കൂട്ടയടി ഹോട്ടല്‍ യുദ്ധക്കളമാക്കി വിദ്യാർഥികൾ. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ ഹോട്ടലില്‍ ആണ് സംഭവം

സംഘര്‍ഷത്തില്‍ ഹോട്ടലിന് നാശനഷ്ടമുണ്ടായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 25ലേറെ വിദ്യാര്‍ഥികളാണ് തമ്മിലടിച്ചത്.

ഇന്ന് പുലർ‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികള്‍ രണ്ട് സംഘമായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഹോട്ടലിലെ കസേരകളും മേശകളും തകര്‍ന്ന നിലയിലാണ്. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *