ബംഗ്ലുരുവിൽ വാഹനപകടം ആറ് മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം
ബംഗളൂരു: റൂറൽ ജില്ലയിലെ
ഹൊസ്കോട്ടെ – ദി ബാസ് ചേട്ട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു.
രണ്ടു കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത് ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചയാണ് നാടിന് നടുക്കിയ അപകടം നടന്നത്. സത്യവരാ ഗ്രാമത്തിൽ ഉണ്ടായ അപകടത്തിൽ ഏഴു പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു
ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി 700 കാർ മുന്നിൽ പോവുകയായിരുന്നു ബൈക്കിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ ട്രാക്കിലേക്ക് ഇടിച്ചു കയറി പിന്നാലെ വന്ന മറ്റൊരു കാറും ഈ അപകടത്തിൽപ്പെട്ടു
എക്സ് യുവി കാറില്ലണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി
മരിച്ചവർ
അശ്വൻ നായർ
( ആർ.പി. യു കോളേജ്
അർഹബ് നായർ ( സി എം ആർ കോളേജ് )
അയാൻ
(സി എം ആർ കോളേജ് )
ഭരത് (ആർ പി യു കോളേജ്)
കരൻ അലി
ഗഗൻ
(ബൈക്ക് യാത്രികൻ) എസ് പി ചന്ദ്രകാന്ത് സംഭവ സ്ഥലം സന്ദർശിച്ചു.

