മാധ്യമത്തിലെ ശമ്പള പ്രതിസന്ധി: രാപ്പകൽ ഉപവാസ സമരം തുടങ്ങി

കോഴിക്കോട്: മാധ്യമത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തുടങ്ങി. വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫിസിനു മുന്നിൽ നടക്കുന്ന സമരം കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
നരേന്ദ്ര മോദി ഉണ്ടാക്കിക്കൊടുത്ത ലേബർ കോഡിൻ്റെ സൗകര്യം ഉപയോഗിച്ച് തൊഴിലാളികളെ പുറത്താക്കാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമമെന്നും അതിനെതിരായ തൊഴിലാളികളുടെ സമരം കേരള പൊതുസമൂഹം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപവാസമിരിക്കുന്ന കെ.പി. റെജിയെ
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ. നാസർ, കെ.എൻ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം. അബ്ദുൾ ഹമീദ്, സേവ നാഷനൽ കൗൺസിൽ അംഗം ലോലിത എന്നിവർ ഹാരാർപ്പണം നടത്തി.
കെ.എൻ.ഇ.എഫ് സംസ്ഥാന ജന. സെക്രട്ടറി ജയ്സൺ മാത്യു അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജന. സെക്രട്ടറി സുരേഷ് എടപ്പാൾ സമര വിശദീകരണം നടത്തി.

ബിജു ആൻ്റണി (എച്ച്.എം.എസ് ജില്ല പ്രസിഡൻ്റ്), കെ.പി. വിജയകുമാർ (സീനിയർ ജേർണലിസ്റ്റ് ഫോറം ജന. സെക്രട്ടറി), അഡ്വ. എം. രാജൻ (ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി),
ഒ.കെ. സത്യ (സേവ ജില്ല സെക്രട്ടറി), ഹരിദാസൻ പാലയിൽ (സീനിയർ ജേർണലിസ്റ്റ് ഫോറം), ഒ.കെ. മുരളീകൃഷ്ണൻ (യുവകലാ സാഹിതി), പി.കെ. പ്രേമനാഥ് (സി.ഐ.ടി.യു ജില്ല സെക്രട്ടറി), കെ. അജിത (അന്വേഷി പ്രസിഡൻ്റ്), ഡോ. എൻ.പി. പത്മനാഭൻ (ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി),
മോഹനൻ പുതിയോട്ടിൽ (എഴുത്തുകാരൻ), പി.വി. മാധവൻ (എ.ഐ.ടി.യു.സി ജില്ല ട്രഷറർ), രതീഷ് (കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി), രെജി ആർ. നായർ (കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം), സജീന്ദ്രൻ (ജോയിൻ്റ് കൗൺസിൽ), സി. നാരായണൻ (കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന ജന. സെക്രട്ടറി), സാജിത ഗഫൂർ, അഷ്റഫ് കുരുവട്ടൂർ (യുവകലാസാഹിതി സംസ്ഥാന ട്രഷറർ), ശ്രീകുമാർ (മംഗളം എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി), ഉസ്മാൻ കോയ (ജില്ല പ്രസിഡൻ്റ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ – സി.ഐ.ടി.യു), പി.പി. അബൂബക്കർ (സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ല പ്രസിഡൻ്റ്), വിപുൽ നാഥ് (കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു.
കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻ്റ് ഇ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.
ഐ.എൻ.ടി.യു.സി, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) എന്നീ സംഘടനകൾ പ്രകടനമായെത്തി സമരത്തെ അഭിവാദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *