പന്തീരാങ്കാവ് ബൈപ്പാസിലേക്കുള്ള കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡ് ഭാഗികമായി അടക്കുന്നു.
കുറ്റിക്കാട്ടൂര്‍:( കോഴിക്കോട്) പന്തീരാങ്കാവ് ബൈപ്പാസിലേക്കുള്ള കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡ് ഭാഗികമായി അടക്കുന്നു
കുറ്റിക്കാട്ടൂർ മുതല്‍ മുണ്ടുപാലം വരെ റോഡ് നവീകരണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 23 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. കുറ്റിക്കാട്ടൂര്‍ റോഡില്‍നിന്ന് മുണ്ടുപാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്മലത്തൂര്‍ റോഡ്-എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിങ് കോളേജ് സൈഡ് റോഡ് -കോറാടത്തുതാഴം വഴി പുത്തൂര്‍മഠം റോഡിലേക്കും മുണ്ടുപാലത്തുനിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍മഠത്തില്‍ നിന്ന് പയ്യടിമീത്തല്‍ റോഡ് വഴി മെഡിക്കല്‍ കോളേജ് റോഡിലേക്കും തിരിച്ചുവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

